11:27am 19 April 2026
NEWS
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനാഘോഷം
19/12/2025  10:43 AM IST
nila
തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനാഘോഷം

ദോഹയിലെ തൃശ്ശൂർജില്ലക്കാരുടെ കൂട്ടായ്മയായ തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ഖത്തർ ദേശീയ ദിനം-2025 സമുചിതമായി ആഘോഷിച്ചു. 
നുഐജയിലെ TAC ഖത്തർ ഹാളിൽ    നടന്ന ചടങ്ങിനു സൗഹൃദവേദി പ്രസിഡണ്ട് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിച്ചു. വേദിഅഡ്വൈസറി ബോർഡ് ചെയർമാൻ വി.എസ് . നാരായണൻ, സൗഹൃദ വേദി ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ്, ട്രഷറർ തോമസ് തുടങ്ങിയവർ ആശംസകൾ കൈമാറി.

രാജ്യം കൈവരിച്ച ഗുണപരമായ നേട്ടങ്ങൾ പ്രദേശീയവും അന്താരാഷ്ട്രവുമായ തലങ്ങളിൽ ഖത്തറിനെ പുരോഗതിയുടെയും മികവിന്റെയും മുൻനിര മാതൃകയായി ഉയർത്തിയതിന്റെ അഭിമാനനിറവിലാണ്
ഖത്തർ ദേശീയദിനം ആചരിക്കുന്നത് എന്ന് ആശംസയർപ്പിച്ച് സംസാരിച്ചവർ  എടുത്തു പറഞ്ഞു.  

ടാക്ക് ഖത്തർ MD പി.മുഹസിൻ, ഫിനാൻഷ്യൽ കൺട്രോളർ അഷറഫ് കുമ്മം കണ്ടത്ത്, വേദി സെക്രട്ടറി പ്രമോദ്, ഇരിങ്ങാലക്കുട സെക്ടർ ചെയർമാൻ അഹമ്മദ് കബീർ, വനിതാകൂട്ടായ്മ ചെയർപേഴ്‌സൺ ശ്രീമതി:രേഖ പ്രമോദ്, വനിതാ കൂട്ടായ്മ അംഗം ശ്രീമതി: മാല നാരായണൻ, ഭവന പദ്ധതി ചെയർമാൻ ജയൻ കാട്ടുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻട്രൽ കമ്മിറ്റി അംഗങ്ങൾ സെക്ടർ ചെയർമാന്മാർ , വേദി എക്സിക്യൂട്ടീവുകൾ, വനിതാ കൂട്ടായ്മ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. തുടർന്ന് കേക്ക് മുറിക്കുകയും പായസം വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചു.

കയ്പമംഗലം സെക്ടർ ചെയർമാൻ  നൗഷാദിൻ്റെ ഗാനാലാപനത്തോടെ ആരംഭിച്ച പരിപാടികൾ വേദിയുടെ മറ്റൊരു സെക്രട്ടറി ശ്രീ. മിനേഷ് പി ആദ്യാവസാനം നിയന്ത്രിച്ചു. ഹെൽപ് ഡസ്ക്ക് ചെയർമാൻ  നൗഷാദ് സി.എസ് സദസ്സിന് നന്ദി പ്രകാശിപ്പിച്ചതോടെ ആഘോഷച്ചടങ്ങിന് പരിസമാപ്തിയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img